മൂവാറ്റുപുഴ

സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ഒരുക്കാൻ മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 6 മുതല്‍ വൈകിട്ട് 8 വരെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. 3 വയസ്സു മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. വിദഗ്ധ പരിശീലനത്തിലൂടെ മികച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി മികച്ച അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ അക്കാഡമി പരിശീലനം സംഘടിപ്പിക്കുന്നത്. ഫുട്‌ബോള്‍ അക്കാദമിയുടെ പുതിയ ചുവടുവെയ്പ്പ് ഫുട്‌ബോള്‍ നേഴ്‌സറിയ്ക്കും തുടക്കമാവും. 3 വയസുമുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഫുട്‌ബോള്‍ നഴ്‌സറി ഒരുക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ പരിശീലനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846496768, 9946060686 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സമ്മർ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക് താഴെ

https://forms.gle/RzvNUBiv35BQY1oy7

 

 

Back to top button
error: Content is protected !!