സുഗതകുമാരി റ്റീച്ചർക്കായി വൃക്ഷത്തൈ നട്ട് വിദ്യാർത്ഥികൾ*

 

മൂവാറ്റുപുഴ :അന്തരിച്ച കവിയത്രിയും പരിസ്ഥിതി സ്നേഹിയുമായ  സുഗതകുമാരി റീച്ചറുടെ ജന്മദിനത്തിൽ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യുണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു.ഹെഡ്മിസ്ട്രസ് സഫിയ സി.പി, അധ്യക്ഷത വഹിച്ച യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷ ജിജോ വൃക്ഷത്തൈ നട്ട് ഉത്ഘാടനം ചെയ്തു. തദവസരത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, സീനിയർ അസിസ്റ്റൻ്റ് ഗിരിജ എം.പി, സ്കൂൾ കൗൺസലർ ഹണി വർഗീസ്, സിലി ഐസക്ക്, ഗ്രേസി കുര്യൻ, ഷീനനൗഫൽ, കൃഷ്ണജ എം.കെ, പൗലോസ് റ്റി, അനൂപ് തങ്കപ്പൻ, രതീഷ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ കാപ്ഷൻ…..അന്തരിച്ച കവിയത്രി സുഗതകുമാരി റ്റീച്ചറുടെ ജന്മദിനത്തിൽ ഭൂമിയ്ക്കായി  സ്കൂൾ അങ്കണത്തിൽ മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷ ജിജോ വൃക്ഷത്തൈ നടുന്നു.

Back to top button
error: Content is protected !!