അയല്‍പക്കംപിറവം

ദുരിതങ്ങള്‍ മാറും, കൂടെയുണ്ട് :-ഡോ. സിന്ധുമോള്‍ ജേക്കബ്

 

പിറവം: ദുരിതങ്ങള്‍ മാറി നല്ലകാലം വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയാണ് പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പ്രയാണം. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും എത്തുമ്പോള്‍ കുടിവെള്ള പ്രശ്‌നവും റോഡിന്റെ ശോചനീയാവസ്ഥയും വികസനമുരടിപ്പും ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്. കേരളത്തെ വികസനത്തിന്റെ പാതയിലെത്തിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുകയും താന്‍ എം.എല്‍.എ.യുമായാല്‍ മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നല്‍കികൊണ്ടാണ് ഡോ. സിന്ധുമോള്‍ ജേക്കബ് ഓരോ സ്ഥലത്തും നിന്നും യാത്രതിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം തിരുമാറാടി, കൂത്താട്ടുകുളം പ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു ഡോ. സിന്ധുമോള്‍ ജേക്കബിന്റെ ഇന്നത്തെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത്. വ്യാപകനാശമുണ്ടായ തിരുമാറാടി പഞ്ചായത്തിലാണ് ആദ്യം സിന്ധുമോള്‍ സന്ദര്‍ശിച്ചത്. ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്ന കോരോട്ട് കെ.എന്‍. സിബി, പരിയപ്പനാല്‍ ആഗസ്റ്റിന്‍, തടത്തില്‍ പറമ്പില്‍ സി.ഡി. ഹരിദാസ്, സഹോദരങ്ങളായ തടത്തില്‍ മാത്തന്‍, സാറാമ്മ എന്നിവരുടെ വീടുകള്‍ ഡോ. സിന്ധുമോള്‍ ജേക്കബ് സന്ദര്‍ശിച്ചു. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുവാനുള്ള നടപടികളും കൈക്കൊണ്ടു. തുടര്‍ന്ന് നാശനഷ്ടങ്ങളെക്കുറിച്ച് പഞ്ചായത്തിലും വില്ലേജിലും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു.
ഇടയാര്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത വേനല്‍മഴയില്‍ നാശനഷ്ടം സംഭവിച്ചവരുടം വീടുകളില്‍ എത്തി ഡോ. സിന്ധുമോള്‍ ജേക്കബ് നേരില്‍ കണ്ട് ആശ്വസിപ്പിച്ചു.
മണീട് പഞ്ചായത്തിലെ പര്യടനം തോട്ടത്തിമലയില്‍ നിന്നാണ് ആരംഭിച്ചത്. ഞാറക്കാട്, ആശാരിമാട്ടേത്താഴം, കാശിമനപ്പടി, കൊച്ചുപള്ളിത്താഴം, പച്ചേലി, കുരീലിപ്പടി, വില്ലുകുഴി, റേഷന്‍കടപ്പടി, ഏഴരക്കാട്, നെച്ചൂര്‍കടവ്, മേക്കാട്ടുമറ്റം, മില്ലുംപടി, പാറമുന്തി, പുത്തന്‍നട, മണീട്, പഞ്ചായത്ത് പടി, പാമ്പ്രകോളനി, പാമ്പ്രക്കവല, മേമ്മുഖം, മഞ്ഞംകുഴി പാറമല, പോത്തോളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇവിടെങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. കണിക്കൊന്ന പൂക്കളും ചുവന്ന രക്തഹാരവും അണിയിച്ചാണ് സ്ഥാനാര്‍ത്ഥിയെ എല്ലായിടത്തും പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാത്രിയോടെ കാരൂരില്‍ പര്യടനം സമാപിച്ചു.
സ്ഥാനാര്‍ത്ഥി പര്യടനം എല്‍.ഡി.എഫ്. പിറവം നിയോജകമണ്ഡലം സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. മണീട് പഞ്ചായത്ത് കമ്മിറ്റി ചേയര്‍മാന്‍ കെ.ടി. ഭാസ്‌കരന്‍ അധ്യഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം. പിറവം മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചെമ്പോലന്‍, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കെ.എം. ഗോപി, സി.കെ. രാജി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം ഷാര്‍ലി വര്‍ഗീസ്, പി.എം. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന് മണീട് പഞ്ചായത്തിലെ വില്ലുകുഴിയില്‍ നല്‍കിയ സ്വീകരണം

Back to top button
error: Content is protected !!
Close