കോലഞ്ചേരിയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി.

 

മൂവാറ്റുപുഴ: കോലഞ്ചേരിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാംസവില്പന കേന്ദ്രങ്ങൾ, ബേക്കറി ബോര്‍മ്മകളിലുമാണ് പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞിരുന്ന ക്വാറന്റൈനിൽ ഇരിക്കേണ്ട ജീവനക്കാര്‍ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഹോട്ടലിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
അഞ്ച് സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരം നോട്ടീസ് നല്കുകയും മാസ്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് എം. ജോസഫിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്‌ തല ഇന്‍സ്പെക്ഷന്‍ ടീം ആണ് പരിശോധന നടത്തിയത്. പൂത്തൃക്ക ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സജീവ്, കടയിരുപ്പ് ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഹമ്മദ് റിയാസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ക്രിസ്തുമസ്സ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന കോവിഡ് സാമൂഹിക നിയന്ത്രണം ലംഘിക്കപ്പെടുന്നതും , പൊതുവിലുള്ള ശുചിത്വപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത് .

 

ഫോട്ടോ: കോലഞ്ചേരിയിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു

Back to top button
error: Content is protected !!