സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍കിട്ടാനില്ല

കോതമംഗലം:   താലൂക്കിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍ ഭൂരിഭാഗവും കിട്ടാനില്ല. സഹായ നിരക്കില്‍ കിട്ടുന്ന അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന നിലച്ചിരിക്കുകയാണ്. താലൂക്കില്‍ കോതമംഗലം, കോട്ടപ്പടി, നെല്ലിക്കുഴി, നേര്യമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പന്ത്രണ്ട് മാവേലി സ്റ്റോറുകളിലും പതിമൂന്ന് സബ്‌സിഡി നിരക്കിലുള്ള ഉല്്പ്പന്നങ്ങളില്‍ നാല്് എണ്ണം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. വെളിച്ചെണ്ണ, തുവരപരിപ്പ്, ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവ മാത്രമാണ് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ ഒരു മാസമായി വിതരണം ചെയ്യുന്നുള്ളൂ. അരി ഇനത്തില്‍ മട്ട, പച്ചരി, വെള്ളയരി (ജയ) തുടങ്ങിയവ കിട്ടാത്തത്് സാധാരക്കാരായ ഉപഭോക്താക്കളെയാണ് വലയ്ക്കുന്നത്. മാസത്തില്‍ പതിനഞ്ച് ദിവസം കൂടുമ്പോഴാണ് അരി വിതരണം ചെയ്യുന്നത്. സപ്ലൈകോയുടെ താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഔട്ട്‌ലെറ്റാണ് കോതമംഗലത്തെ സൂപ്പര്‍മാര്‍ക്കറ്റ്. ഇവിടെ പ്രതിമാസം അമ്പത് ലക്ഷം രൂപയുടെ കച്ചവടം ഉണ്ടായിരുന്നു. സഹായ നിരക്കിലുള്ള സാധനങ്ങളുടെ ലഭ്യതകുറവില്‍ കഴിഞ്ഞ മാസം 39 ലക്ഷമായി വിറ്റുവരവും കുറഞ്ഞു . ഒരു മാസത്തില്‍ എണ്ണായിരം റേഷന്‍ കാര്‍ഡുകളാണ് സബ്‌സിഡി നിരക്കില്‍ സാധനം വാങ്ങാന്‍ എത്തിയിരുന്നത്. ഇരുനൂറ് ബാഗ് വീതം രണ്ട് ലോഡ്
സബ്‌സിഡി ഉല്പ്പന്നങ്ങളൾ ആഴ്ചയില്‍ കിട്ടിയിരുന്നിടത്ത് ഒരു ലോഡ് ആണ് എത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു. മുനിസിപ്പാലിറ്റിയിലേയും മറ്റ് പഞ്ചായത്തുകളിലേയും ജനങ്ങളും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കോതമംഗലത്തെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കൂടുതലായി എത്തിയിരുന്നത്.  സാധാരണഗതിയില്‍ ഓണം വിപണി ലക്ഷ്യമിട്ട്്് കഴിഞ്ഞ മാസം ആദ്യം ടെന്‍ഡര്‍ നടത്തി പതിനഞ്ചിന് മുമ്പ് സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മാവേലി സ്റ്റോറുകളിലും എത്തിക്കാറാണ് പതിവ്. ഇക്കുറി ഓഗസ്റ്റ് ആദ്യവാരമായിട്ടും സബ്‌സിഡി സാധനങ്ങള്‍ എത്തിയിട്ടില്ല. ഓണത്തിന് മുമ്പ് എല്ലാ സാധനങ്ങളും എത്തുമെന്ന  പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ .

Back to top button
error: Content is protected !!