സുഭിക്ഷ കേരളം ആഴ്ച ചന്തയ്ക്ക് ഇന്ന് ആയവനയിൽ തുടക്കമാകും.

 

മൂവാറ്റുപുഴ: സുഭിക്ഷ കേരളം ആഴ്ച ചന്തയ്ക്ക് ഇന്ന് ആയവനയിൽ
തുടക്കമാവും. നാടൻ കാർഷിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാകുന്ന പദ്ധതിയുടെ ഉദ്ഘാടനം
രാവിലെ 10.30-ന് മൂവാറ്റുപുഴ കൃഷി അസി.ഡയറക്ടർ ടാനി തോമസ് നിർവ്വഹിക്കും. പഞ്ചായത്ത്, കൃഷിഭവൻ, ഇക്കോ ഷോപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ
പഞ്ചായത്ത്, ഇക്കോ ഷോപ്പ് എന്നിവയുടെ എതിർവശത്ത് യാത്രക്കാർക്കും കർഷകർക്കും സൗകര്യപ്രദമായ വിധത്തിൽ റോഡുവക്കിൽ തൽക്കാലിക സൗകര്യമൊരുക്കിയാണ് ആഴ്ചചന്ത പ്രവർത്തിക്കുക. കർഷകരിൽ നിന്നും ശേഖരിക്കുന്ന നാടൻ ഉൽപ്പന്നങ്ങൾ ആണ് ഇവിടെ വിപണനം ചെയ്യുക. കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതോടൊപ്പം ജനങ്ങൾക്ക് വിഷരഹിത പച്ചക്കറിയും മറ്റു ഉല്പന്നങ്ങളും വാങ്ങുന്നതിന് അവസരം ലഭിക്കുന്നു. ജീവനി സഞ്ജീവനി കേരള ഫാം ഫ്രഷ് എന്ന ബ്രാൻഡിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ നാടൻ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇവിടെ ലഭിക്കുക.. കർഷകർക്ക് തങ്ങളുടെ പച്ചക്കറികൾക്ക് പുറമേ മുട്ട, പാൽ, തൈര് മറ്റ് നാടൻ ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ടും വിപണനം ചെയുന്നതിന് സൗകര്യം ഒരുക്കും. കുടുംബ ശ്രീ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം കൂടിയായും ഈ ആഴ്ച ചന്ത മാറും. ഇക്കോ ഷോപ്പ് പ്രസിഡൻ്റ് സജിവ് ജോൺ യോഗത്തിൽ അധ്യക്ഷത വഹിക്കും. കുടുംബശ്രീ പ്രതിനിധികളും, ഇക്കോ ഷോപ്പ് ഭാരവാഹികളും , കർഷകരും പങ്കെടുക്കുമെന്ന് ആയവന ക്യഷി ഓഫീസർ ബോസ് മത്തായി അറിയിച്ചു…

Back to top button
error: Content is protected !!