ഉപജില്ല സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ആരക്കുഴ : മൂവാറ്റുപുഴ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനാവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. 17 മുതല്‍ 19 വരെ ആരക്കുഴ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലോത്സവം നടക്കുന്നത്. സംഘാടക സമിതി ചെയര്‍പേഴ്സണായി പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനനെയും ജനറല്‍ കണ്‍വീനറായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി മാത്യുവിനെയും യോഗം തെരഞ്ഞെടുത്തു. 251 പേരടങ്ങിയ സംഘാടക സമിതിയില്‍ സാബു പൊതൂര്‍, ലസിത മോഹനന്‍, ജിജു ഓണാട്ട്, ദീപ്തി സണ്ണി, ഷീജ അജി, വിഷ്ണു ബാബു, കെ.യു. രാധാകൃഷ്ണന്‍ എന്നിവരെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!