പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. പ്രവാസിയും വ്യവസായിയുമായ റഷീദ് കോട്ടയിലാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്ത ഉപകരണങ്ങള്‍ ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ്, ഹെഡ്മാസ്റ്റര്‍ പി.എന്‍ സജിമോന് കൈമാറി. ചടങ്ങില്‍ വായനശാല സെക്രട്ടറി എം.എം ബഷീര്‍, പിടിഎ പ്രസിഡന്റ് പി.എ റഷീദ്, അലി കമ്മല, കെജെയു ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ഞാട്ട്, അധ്യാപകരായ എം.കെ ചിത്ര, ബിജു കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!