പായിപ്ര ഗവ.യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ: ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായിപ്ര ഗവ.യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. വിദ്യാലയത്തിലെ പാവപ്പെട്ടവര്‍,ഇതര സംസ്ഥാന കുട്ടികള്‍ എന്നിവര്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജോയിന്റ് കൗണ്‍സില്‍ ജില്ല ട്രഷറര്‍ കെകെ ശ്രീജേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മേഖല ഭാരവാഹികളായ കബീര്‍ കെകെ, അനൂപ് കുമാര്‍,എംഎ സെയ്ത്, പിടിഎ പ്രസിഡന്റ് ഹൗഷാദ് പിഇ, ഹെഡ് മിസ്ട്രസ് വിഎ റഹീമ ബീവി, നസീമ സുനില്‍, നൗഫല്‍ കെഎം എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!