പഠനോപകരണ കിറ്റ് വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി

മൂവാറ്റുപുഴ: ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഗവണ്‍മെന്റ് ഈസ്റ്റ് ഹൈസ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന കിറ്റ് വിതരണം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ സ്‌കൂള്‍ പ്രധാന അധ്യാപിക വിജയകുമാരി വി.വിക്ക് പഠന കിറ്റുകള്‍ കൈമാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് റിയാസ് ഖാന്‍ എം.എ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് കെ.കെ, ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത് എം.വി, ഡിവൈഎഫ്‌ഐ സൗത്ത് മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷിയാസ് ചിറപ്പാടി, സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ എ.കെ അയ്യുബ്, കമ്മറ്റി അംഗങ്ങളായ ബിനുമോന്‍ മണിയന്‍കുളം, രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!