കെ.ആര്‍.ഡി.എസ്.എ. ജില്ലാ പഠന ക്യാമ്പ് മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ എറണാകുളം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജനുവരി 10, 11 തീയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. ക്യാമ്പ് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി. ബ്രഹ്‌മ ഗോപാലന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി. ശ്രീകുമാര്‍ സംഘടന രേഖ അവതരിപ്പിയ്ക്കും. സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാര്‍ , ജനറല്‍ സെക്രട്ടറി എം.എം. നജീം, സംഘാടക സമിതി ചെയര്‍മാന്‍ ജോളി പൊട്ടയ്ക്കല്‍, കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.എ. അനീഷ്, ബിന്ദു രാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. കെ.എം.ബഷീര്‍, ഹുസൈന്‍പതുവന, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. അജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ.ശ്രീജേഷ്, കെ.പി.പോള്‍ , ശ്രീജി തോമസ്, സംസ്ഥാന വനിത കമ്മിറ്റി അംഗം സന്ധ്യാ രാജി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ വനിത കമ്മിറ്റി അംഗം ഇ.പി. പ്രവിത, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുഭാഷ് മാത്യു . ട്രഷറര്‍ അബുസി. രണ്‍ജി എന്നിവര്‍ പങ്കെടുക്കും. ഡോ : സുനില്‍ രാജ്, ജി. മോട്ടിലാല്‍, എം. മുകേഷ് എന്നിവര്‍ ക്ലാസ്സുകള്‍നയിക്കും.

Back to top button
error: Content is protected !!