വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വായനശാല സന്ദര്‍ശിച്ചു

പല്ലാരിമംഗലം: വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വായനശാല സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി കേഡറ്റ്സ്, കുടമുണ്ട സീതി സാഹിബ് മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പല്ലാരിമംഗലം ദേശീയ വായനശാല സന്ദര്‍ശിച്ചത്. ദേശീയ വായനശാലയുടെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 75 വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പല്ലാരിമംഗലം ഗവ. സ്‌കൂള്‍ ഹെഡ്മാസ്്റ്റര്‍ പി.എന്‍ സജിമോന്‍, പിടിഎ പ്രസിഡന്റ് പി.എ റഷീദ്, എസ്പിസി അധ്യാപകരായ ബിജു കെ നായര്‍, ആന്‍ മേരി, എസ്എസ്എംഎല്‍പി സ്‌കൂള്‍ എച്ച്എം സി.കെ ജെസി, അധ്യാപകരായ സി.എം ഇര്‍ഷാദ്, അബ്ദുല്‍ കരീം, അനസ് വി ഉമര്‍, സി.എം ജിന്‍സി, സി.എസ് ഫാത്തിമ, പി.യു ആതിര, ദേശീയ വായനശാല പ്രസിഡന്റ്് കെ.എ യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!