രക്ത ദാനത്തിന്റെ മഹനീയ മാതൃക തീർത്ത് സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ്.

മൂവാറ്റുപുഴ: രക്ത ദാനത്തിന്റെ മഹനീയ മാതൃക തീർത്ത്
സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ്. എറണാകുളം റൂറൽ ജില്ലയിലെ എസ്.പി.സി. യുടെ പൂർവ്വ കേഡറ്റുകളുടെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരംഭിച്ച എസ്.പി.സി. ജീവധാര രക്ത ദാന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പ് നടത്തിയത്. ആലുവ ബ്ലഡ് ബാങ്കിൽ 15 പേരടങ്ങുന്ന സംഘമാണ് രക്തം ദാനം ചെയ്‌തത്. രാമമംഗലം ഹൈസ്‌കൂളിലെ 5 എസ്.വി.സി. കേഡറ്റുകൾ, കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് വി. എച്ച്. എസ്. സി., ആലുവ ബോയ്സ് എന്നിവിടങ്ങളിലെ കേഡറ്റുകളാണ് രക്തം നൽകിയത്. ക്യാമ്പ് എസ്.പി.സി. എറണാകുളം റൂറൽ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി. എസ്. ഉദ്ഘാടനം ചെയ്തു. എസ്.വി.സി. ജില്ലാ അധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ, ബ്ലഡ് ബാങ്ക് കൗൺസിലർ വിക്ടർ കെ.ടി.,
കോർ ടീം അംഗങ്ങൾ ആയ ഗോകുൽ കൃഷ്ണ, ആദർശ് രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചിത്രം:
എസ്.പി.സി. എറണാകുളം റൂറൽ ജില്ലയുടെ നേതൃത്വത്തിൽ നടത്തിയ രക്ത ദാന ക്യാമ്പ് എസ്.പി.സി. യുടെ എ.ഡി.എൻ.ഒ. ഷാബു പി. എസ്. ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!