വായനാദിനാചരണം: തെരുവ് നാടകം അവതരിപ്പിച്ച് റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്‌കൂളില്‍ വായനാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അമ്പലംപടി മോര്‍ ഗ്രിഗോറിയോസ് കുരിശുപള്ളിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചു. സ്‌കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗവും, നഷ്ടമായിക്കൊണ്ടിരിക്കുന്ന വായനശീലവും വിഷയത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചത്. പള്ളി ഭാരവാഹികളും, നാട്ടുകാരും ചേര്‍ന്ന് വിപുലമായ സജീകരണങ്ങളും, വരവേല്‍പുമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.

 

Back to top button
error: Content is protected !!