പട്ടിമറ്റം മാര്‍ കൂറീലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കോലഞ്ചേരി: പട്ടിമറ്റം മാര്‍ കൂറീലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്എസ്എല്‍സിക്ക് 69 കുട്ടികള്‍ക്കും, പ്ലസ്ടുവില്‍ 107 കുട്ടികള്‍ക്കുമാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സജി പോള്‍ അധ്യക്ഷത വഹിച്ചു. വടവുകോട് ബ്ലോക്ക് പ്രസിഡന്റ് റസീന പരീത്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോള്‍, ബ്ലോക്ക് പഞ്ചായത്തംഗം അംഗം ശ്രീജ അശോകന്‍, സ്‌കൂള്‍ ആക്ടിംഗ് മാനേജര്‍ ഫാ. ഏലിയാസ് കെ. ഈരാളില്‍, പ്രിന്‍സിപ്പല്‍ ബിനു കുര്യന്‍, ഹെഡ്മിസ്ട്രസ്സ് രേഖ മേരി പോള്‍, അബ്ദുള്‍ അസീസ്, മായ ചന്ദ്രന്‍, ഫാ. ഷാനു കെ. പൗലോസ്, ഫാ. എബിന്‍ ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!