ഛായാചിത്രം ഉയർത്തി മുന്‍ മുഖ്യമന്ത്രിക്ക് വിദ്യാർത്ഥികളുടെ അനുശോചനം

വാഴക്കുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ദീപം തെളിച്ച് വാഴക്കുളം സെൻറ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. ഛായാചിത്രവും ഉയർത്തി മൗനാചരണം നടത്തിയാണ് വിദ്യാർത്ഥികൾ ആദരവ് പ്രകടിപ്പിച്ചത്. സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ അനുസ്മരണ സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ക്രിസാ രാജേഷ്  അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ വിവിധ തലങ്ങളെപ്പറ്റിയുള്ള അറിവുകൾ പങ്കുവെച്ചു. അധ്യാപകരായ ജിൻസൺ ജോർജ്,ഷെല്ലി സിറിയക്ക് വിദ്യാർത്ഥികളായ ദേവിക എം നായർ, അലന ജോസഫ്, കെ.ബി അനുശ്രീ,കൃസാ രാജേഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!