രാമമംഗലത്ത് ബൈക്കും ടോറസ്‌ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.

 

 

പിറവം: രാമമംഗലം കണ്ടങ്കാവ് വളവിൽ ബൈക്കും ടോറസ്‌ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. വൈറ്റില ജനത റോഡിൽ തട്ടാശ്ശേരി മിഖായേലിന്റെ മകൻ സഞ്ജയ്‌ ആണ് മരണപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശിഷ് (19) ഗുരുതരാവസ്ഥയിൽ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ് .പാമ്പാക്കുടയിൽ നിന്നും രാമമംഗലം ഭാഗത്തേക്ക്‌ പോവുകയായിരുന്നു ടോറസ് ലോറി. ആശിഷ് പാമ്പാക്കുട എം.ജി.എം. കോളേജിലെ പോളിടെക്നിക് വിദ്യാർത്ഥിയാണ്.

Back to top button
error: Content is protected !!