വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുവാന്‍ അസ്സിസി സ്‌കൂളില്‍ സ്റ്റുഡന്റസ് സേവിംഗ്‌സ് സ്‌കീം പദ്ധതിക്ക് തുടക്കം

മൂവാറ്റുപുഴ: വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുവാനും, സമ്പാദ്യശീലമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും ഈസ്റ്റ് വാഴപ്പിള്ളി അസ്സിസി സ്‌കൂള്‍ ഫോര്‍ ദ ഡെഫില്‍ ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റസ് സേവിംഗ്‌സ് സ്‌കീം പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ലൈജു നിര്‍വ്വഹിച്ചു.സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സി. മാഗി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ പി ഹനീഷ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ജീവ ഫ്രാന്‍സിസ്, അനില്‍ കുമാര്‍, ലക്ഷ്മി മോഹന്‍, ഹഫ്‌സ മുഹമ്മദ്, സി. ലിസ്‌ന മേരി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!