വൈദ്യുതി ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്

രാമമംഗലം: കടുത്തവേനലില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍ വൈദ്യുതി കര്യക്ഷമായി ഉപയോഗിക്കുവാന്‍ ബോധവല്‍ക്കരണവുമായി രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്. എസ്പിസിയുടെ സാമൂഹ്യ സേവന പരിപാടികളുടെ ഭാഗമായാണ് കേഡറ്റുകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം ഏറ്റെടുത്തത്. സ്‌കൂളിലെ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ വൈദ്യുതി ഉപയോഗം കുറക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ കേഡറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. കുട്ടികള്‍ അറിവ് നേടി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു ആദ്യ ഘട്ടം. തുടര്‍ന്ന് സമീപത്തെ വീടുകളില്‍ രക്ഷിതാക്കള്‍ക്കൊപ്പമെത്തി കേഡറ്റുകള്‍ ബോധവല്‍ക്കരണം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, ഡിജിറ്റല്‍ പോസ്റ്റര്‍, സന്ദേശം തയ്യാറാക്കി പ്രചരിപ്പിക്കല്‍, ഡോക്യുമെന്ററി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരുന്നു. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള പീക്ക് ലോഡ് സമയങ്ങളില്‍ വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മോട്ടോര്‍, ഇസ്തിരി പെട്ടി, എയര്‍ കണ്ടീഷണര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കേഡറ്റ്കളുടേ അഭ്യര്‍ത്ഥന. പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍, പിടിഎ പ്രസിഡന്റ് രതീഷ് കലാനിലയം, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അനൂബ് ജോണ്‍, സ്മിനു ചാക്കോ,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.

Back to top button
error: Content is protected !!