സ്ത്രീധനത്തിന് എതിരെ ബോധവൽക്കരണ പരിപാപാടിയുമായി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്ൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ ബോധവൽകരണ പരിപാടിക്ക് തുടക്കമായി.കൊടുക്കില്ല വാങ്ങില്ല സ്ത്രീധനം എന്നതാണ് പരിപാടിയുടെ പേര്.

കേഡറ്റുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന,ഡിജിറ്റൽ ചിത്ര രചന,മുദ്രാവാക്യം നിർമാണം,വീഡിയോ നിർമാണം,കാർട്ടൂൺ നിർമാണം,ലഘു ലേഖ വിതരണം, കഥാ,കവിത രചന അങ്ങനെ നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുന്നു.കുട്ടികളുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയില് കൂടി പ്രചരിപ്പിച്ചു മറ്റുള്ളവരിലേക്ക് സ്ത്രീധന വിരുദ്ധ മനോഭാവം സൃഷ്ടിക്കുകയാണ് ലക്ഷ്യം
കേഡറ്റുകൾക്ക് സ്വയം അവബോധം ഉണ്ടാകുന്നതിനോപ്പം മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുന്നതിനുള്ള കർമ പരിപാടികൾ ആണ് സ്കൂളിൽ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ പറഞ്ഞു.
പരിപാടിക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,സി പി ഒ മാരായ അനൂബ് ജോൺ,സ്മിത k വിജയൻ എന്നിവർ നേതൃത്വം നൽകി വരുന്നു.

Back to top button
error: Content is protected !!