സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം ലഭിച്ചിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കും.

 

മൂവാറ്റുപുഴ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം ലഭിച്ചിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ സർക്കാർ തീരുമാനമായി. തെരഞ്ഞെടുപ്പിൽ പോലീസിനെ സഹായിക്കുന്നതിനായി 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളെയായിരിക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച ഡി.ജി.പി. യുടെ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചു. രണ്ടു വർഷത്തെ പരിശീലനം നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പോലീസിന്റെ പ്രവർത്തനരീതികൾ പരിചിതം ആയതിനാൽ ഇവരെ സ്പെഷ്യൽ പോലീസ് ഓഫീസർമാരായാണ് നിയമിക്കുന്നത്. 2008 ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഐ.ജി. പി. വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പിന്നീട് 2010ൽ 100 സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോൾ സംസ്ഥാനത്ത് 747 സ്കൂളുകളിലായി 72,000 വിദ്യാർഥികളും, 1300 അധ്യാപകരും, 1500 പോലീസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.

Back to top button
error: Content is protected !!