പേഴയ്ക്കാപ്പിള്ളിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

മൂവാറ്റുപുഴ : കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പേഴയ്ക്കാപ്പിള്ളി ആച്ചേരിപൊട്ടയിലെ മാതാവിന്റ വീട്ടിൽ നിന്നുംപഠിക്കുന്ന തൊടുപുഴ കുന്നും പുറത്ത് അബുവിന്റ മകൻ ആദിൽ ബഷീർ (14) ആണ് വീടിനു സമീപത്തെ ആച്ചേരി പൊട്ട കുളത്തിൽ മുങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 ഓടെടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ എത്തിയത്. കുളത്തിൽ നീന്തി കുളിക്കുന്നതിനിടയിൽ മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് ഓടി എത്തിയ നാട്ടുകാർ ആദിലിനെ ആശുപത്രിയിൽ എത്തിച്ചങ്കിലുംരക്ഷിക്കാനായില്ല. മാതാവ് മരണപെട്ടതിനെ തുടർന്ന് രണ്ടു വർഷമായി മാതാവിന്റ കുടുംബ വീടായ കണിപ്ലാക്കൽ മൊയ്തുവിന്റ വീട്ടിൽ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. മൂവാറ്റുപുഴഎസ്.എൻ.ഡി.പി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ പത്തിലേക്ക് വിജയിച്ചിരുന്നു. മാതാവ് പരേതയായ ഷമീന . സഹോദരങ്ങൾ സൽമാൻ , ആബിദ്

Back to top button
error: Content is protected !!