നിരാലംബർക്ക് കൈത്താങ്ങായി തർബിയത്ത് വി.എച്ച്.എസ്. ഇ എൻ.എസ്സ് എസ്സ് വിദ്യാർത്ഥികൾ

 

മൂവാറ്റുപുഴ: എൻ.എസ്സ് എസ്സ് ദിനത്തോടനുബന്ധിച്ച് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്. ഇ വിഭാഗം എൻ.എസ്സ്.എസ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഒത്തുചേർന്ന് സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ധനസമാഹരണം നടത്തുകയും മൂവാറ്റുപുഴ സ്നേഹവീട്ടിലെ അന്തേവാസികൾക്കായി ഗ്ലൂക്കോമീറ്റർ , പ്രഷർ അപ്പാരറ്റസ്, ഓക്സീമീറ്ററുകൾ, കട്ടിലുകൾ എന്നിവ വാങ്ങുകയും തുടർന്ന്
വോളണ്ടിയർ ലീഡർമാരായ മെഹബിൻ, അബ്ദുൾ സലാം, അനന്തു ബിജു, മുഹൈസ് എന്നിവരിൽ നിന്നും സ്നേഹവീട് ട്രസ്റ്റ് ചെയർമാൻ കെ.ബി ബിനീഷ് കുമാർ ഏറ്റുവാങ്ങുകയും ചെയ്തു.
നിരാലംബരെയും അശരണരേയും സഹായിക്കുന്ന യൂണിറ്റിൻ്റെ സ്നേഹസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
പരിപാടി സംഘടിപ്പിച്ചത്.
എൻ.എസ്സ്.എസ്സ്. പ്രോഗ്രാം ഓഫീസർ സ്നേഹ എം.എസ്, അദ്ധ്യാപകരായ സോണിയ മരിയറ്റ് ജോർജ്ജ്,സുനിൽ തോമസ്സ് ,രഞ്ജിത് ഇ. കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Back to top button
error: Content is protected !!