വിവിധ ആവശ്യങ്ങളുമായി സംയുക്ത ട്രേഡ് യൂണിയന്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, അനധികൃത എഎല്‍ഒ കാര്‍ഡ് റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി സംയുക്ത ട്രേഡ് യൂണിയന്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ചുമട് ക്ഷേമ ബോര്‍ഡിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നെഹ്‌റു പാര്‍ക്ക് ചുറ്റി കീച്ചേരിപടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ചുമട്ടുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ സെക്രട്ടറി കെ.എ നവാസ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി എം ഏലിയാസിന്റ അധ്യക്ഷത വഹിച്ചു.ചുമട്ട് തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയ പ്രസിഡന്റ് സജി ജോര്‍ജ്, സെക്രട്ടറി ആന്റണി ജോണ്‍, എസ്ടിയു ജില്ല സെക്രട്ടറി കെ.എം അനസ്, ഐഎന്‍ടിയുസി നേതാക്കളായ, റിയാസ് താമരപ്പിള്ളി, സന്തോഷ് ഐസക്ക്, സിഐടിയു നേതാക്കളായ കെ.ജി അനില്‍കുമാര്‍, എസ് ഇബ്രാഹിം, റ്റി.എന്‍ സാര്‍ജന്‍, എം.ഇ മൈക്കിള്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!