എസ്ടിയു മൂവാറ്റുപുഴയില്‍ സമരസായാഹ്നം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനും അനിയന്ത്രിത വില വര്‍ധനവിനെതിരെ എസ്ടിയു മൂവാറ്റുപുഴ മേഖല സമരസായാഹ്നം സംഘടിപ്പിച്ചു. കച്ചേരിത്താഴത്ത് നടന്ന സമരം മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡന്റ് പി എം അമീറലി ഉദ്ഘാടനം ചെയ്തു. എസ്ടിയു എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അനസ് മജീദ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ടിയു മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി സലിം കരിക്കിനാകുടി, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുല്‍ സലാം, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മക്കാര്‍ മാണിക്യം, ഷാജി പനക്കല്‍, എസ് ടി യു ജില്ലാ സെക്രട്ടറി അലി പായിപ്ര, തൊഴിലുറപ്പ് ജില്ലാ സെക്രട്ടറി സുലൈഖ മക്കാര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ആരിഫ് അമീറലി എംസ് ഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് വളികുടി എസ് ടി യു നേതാകളായ ഹനീഫ പായിപ്ര അൻഫൽ കോയകുട്ടി സൈഫുദ്ധീൻ അൻസാർ വിളക്കത് സുൽഫി വെളിയത്തുകൂടി സിയാദ് എടപ്പാറ സുബൈർ ഏടത്തി പറമ്പിൽ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!