മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റ് കായനാട് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

മൂവാറ്റുപുഴ: മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് കായനാട് ഗതാഗതം തടസ്സപ്പെട്ടു. തൊണ്ടൂര്‍ പാലത്തിന് സമീപം പിഡബ്ല്യുഡി റോഡില്‍ ഇന്ന് രാവിലെ ഏഴോടെയാണ് വൈദ്യുത കമ്പികള്‍ക്ക് മുകളിലൂടെ 3ഓളം മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണത്. മരങ്ങള്‍ വീണതോടെ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂര്‍കൊണ്ട് മരങ്ങള്‍ മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആഞ്ഞിലി, പ്ലാവ്, വട്ട ഉള്‍പ്പെടെയുള്ള മരങ്ങള്‍ കെഎസ്ഇബിയുടെ 11 കെ.ബി ലൈനുകള്‍ക്ക് മുകളിലൂടെ റോഡിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയം റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ വലിയ അപകമാണ് ഒഴിവായത്. ഗ്രേഡ് അസ്സിസ്റ്റന്റ് സേറ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ അനീഷ് കുമാര്‍, വിമല്‍ ജെ, അയൂബ് എം.എന്‍, ഷിഹാബുദീന്‍, ലിബിന്‍ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ച് നീക്കിയത്.

Back to top button
error: Content is protected !!