ഞെരിയാംകുഴി പാലം അപകടാവസ്ഥയില്‍:പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം

കോലഞ്ചേരി: ഐക്കരനാട്-മഴുവന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോന്നിയ്ക്കയിലെ ഞെരിയാംകുഴി പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തം. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഏറെ നാളായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലൈന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച് തോന്നിയ്ക്കല്‍-കടയ്ക്കനാട് റോഡില്‍ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് റോഡ് ആധുനീക രീതിയില്‍ ടാര്‍ ചെയ്തെങ്കിലും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മ്മിച്ചിട്ടില്ല. ഏതു സമയവും പാലം ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ അടിത്തട്ടിലുള്ള കരിങ്കല്‍ കെട്ടും ഇടിഞ്ഞു വീണ് കിടക്കുന്നതിനാല്‍ ഭാരവണ്ടികള്‍ ഇതുവഴി കടന്നു പോകുന്നില്ല. രണ്ട് മാസം മുന്‍പ്് പാലത്തിന്റെ അടിത്തട്ട് ഇടിഞ്ഞ് വീണതോടെയാണ് കൂടുതല്‍ അപകടാവസ്ഥയിലായത്. എന്നിട്ടും നടപടി ഇഴഞ്ഞു നീങ്ങുകയാണ്. മറ്റ് വണ്ടികളും ഇതിലൂടെ പോകുന്നുണ്ടെങ്കിലും യാത്ര സുരക്ഷിതമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Back to top button
error: Content is protected !!