ഇടുക്കിയിൽ ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്.  രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.

Back to top button
error: Content is protected !!