നാട്ടുകാർക്കും യാത്രക്കാർക്കും ഭീതിയുണ്ടാക്കി വഴിവിളക്ക്.

 

വാഴക്കുളം : ടൗണിൽ വെളിച്ചമേകാൻ സ്ഥാപിച്ച തെരുവുവിളക്ക് നാട്ടുകാർക്കും യാത്രക്കാർക്കുമുള്ളിൽ ഇപ്പോൾ ഭീതിയാണ്. വാഴക്കുളം ടൗണിലെ പെട്രോൾപമ്പിന് മുൻപിലുള്ള തെരുവ് വിളക്കിന്റെ ഭാഗങ്ങൾ വൈദ്യുത വയറിൽ തൂങ്ങിയാടുന്ന കാഴ്ച അപകടഭീതി കൂട്ടുന്നു. പെട്രോൾ പമ്പ് കൂടാതെ വെയ് ബ്രിഡ്ജ്,കേരള ബാങ്ക് ശാഖ, നിരവധി പൈനാപ്പിൾ വ്യാപാര ശാലകൾ തുടങ്ങിയവയിലേക്ക് എത്തുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തിരക്കേറിയ സംസ്ഥാനപാതയിലെ നിരവധി വാഹനങ്ങൾക്കും ഇത് അപകടഭീഷണി ഉണ്ടാക്കുന്നു. താഴെ സഞ്ചരിക്കുന്ന ഏതെങ്കിലും വാഹനങ്ങൾക്ക് മുകളിലോ യാത്രക്കാരുടെ ദേഹത്തോ വീണാൽ ഗുരുതരമായ അപകടത്തിന് കാരണമാകും. പ്രകാശം പരത്തിയില്ലെങ്കിലും ആരുടെയും ജീവൻ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.

ഫോട്ടോ – വാഴക്കുളം ടൗണിൽ പെട്രോൾപമ്പിന് മുൻപിൽ തെരുവിളക്കിന്റെ ഭാഗങ്ങൾ വൈദ്യുത വയറിൽ തൂങ്ങിയാടുന്ന നിലയിൽ

Back to top button
error: Content is protected !!