തൊടുപുഴ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

മൂവാറ്റുപുഴ: തൊടുപുഴ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡിലേക്ക് അപകരമായി പടര്‍ന്ന് നില്‍ക്കുന്ന കാട് നീക്കണമെന്നും, പായല്‍ പിടിച്ചു കിടക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും, കാടും വെള്ളക്കെട്ടും നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ അപകടകരമാം വിധം റോഡിലേക്ക് കാടു കയറി കിടക്കുകയും, പായല്‍ പിടിച്ച് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരുടെ കാഴ്ച മറഞ്ഞും, വെള്ളക്കെട്ടില്‍ വീണും റോഡില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് അവോലി മണ്ഡലം പ്രസിഡന്റ് സജോ സണ്ണിയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് പരാതി നല്‍കിയത്.

 

Back to top button
error: Content is protected !!