സൗജന്യഭക്ഷ്യധാന്യക്കിറ്റ് വിതരണം 27 മുതല്‍:-പുനഃക്രമീകരണം ഇങ്ങനെ ..

 

മുവാറ്റുപുഴ :മാറ്റിവച്ച സൗജന്യ റേഷന്റെയും,സൗജന്യ പലവ്യഞ്ജന കിറ്റുകളുടെയും വിതരണം ക്രമീകരിച്ചു.കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗത്തിനു നല്‍കുന്ന അരിവിതരണം നാളെ മുതല്‍ ആരംഭിക്കും. കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യമായി അഞ്ചു കിലോഗ്രാം അരി വീതമാണ് നല്‍കുക . പ്രസ്തുത അരിവിതരണം ഏപ്രില്‍ 26-ന് പൂര്‍ത്തീയാക്കും

തിരക്കൊഴിവാക്കുവാന്‍ ചില ക്രമീകരണങ്ങള്‍ റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ 26 വരെ തീയതികളില്‍ യഥാക്രമം 1-2 ,3-4 ,5-6, 7-8, 9-0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാന്‍ എത്തേണ്ടത്. ഇരുപത്തി ഏഴ് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുന്നതാണ്.

താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.

കിറ്റ് വിതരണം ചെയ്യുന്ന തീയതി റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം

27.04.2020 0
28.04.2020 1
29.04.2020 2
30.04.2020 3
02.05.2020 4
03.05.2020 5
04.05.2020 6
05.05.2020 7
06.05.2020 8
07.05.2020 9

Back to top button
error: Content is protected !!