സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച: മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

എറണാകുളം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 3 തിങ്കളാഴ്ച രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും. രാവിലെ 9 ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും.

തുടര്‍ന്ന് പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്‌ക്കാരം നടക്കും. ടി.ജെ. വിനോദ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, എം.പിമാരായ ജെബി മേത്തര്‍, തോമസ് ചാഴിക്കാടന്‍, എം.എല്‍.എമാരായ ആന്റണി ജോണ്‍, അനൂപ് ജേക്കബ്, കെ. ബാബു, കെ.ജെ. മാക്‌സി, മാത്യു കുഴല്‍ നാടന്‍, പി.വി. ശ്രീനിജിന്‍, ഉമ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, ഡിവിഷന്‍ കൗണ്‍സിലര്‍ സീന ഗോകുലന്‍, എസ്. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ഡോ. ആര്‍. കെ. ജയപ്രകാശ്, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ബി അബുരാജ്, സ്‌കോള്‍ കേരള ചെയര്‍മാന്‍ ഡോ. പി. പ്രമോദ്, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സി.എ. സന്തോഷ്, എം.കെ. ഷൈന്‍മോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, എളമക്കര ഗവ. എച്ച്. എസ്. എസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.വി. ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.കെ. ശിവദാസന്‍, എസ്. എം. സി ചെയര്‍മാന്‍ എന്‍. ടി. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Back to top button
error: Content is protected !!