മൂവാറ്റുപുഴ

സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവം: സംഘടനാ മികവ് കൊണ്ട് ശ്രദ്ധേയം

മൂവാറ്റുപുഴ: എണ്ണായിരത്തോളം കലാ പ്രതിഭകള്‍ ആറായിരത്തിലധികം രക്ഷിതാക്കള്‍ മൂവായിരത്തോളം വരുന്ന
അകമ്പടി അധ്യാപകര്‍ നൂറ്കണക്കിന് വിധികര്‍ത്താക്കള്‍ ഇരുപത്തിഒന്ന് വേദികളിയാലി നൂറ്റിനാല്പത്തിനാല് ഇനങ്ങളില്‍ മത്സരച്ചൂട്. മൂന്ന് ദിവസമായി പൈനാപ്പിള്‍ നഗരിയായ വാഴക്കുളത്ത് നടന്ന് വരുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവം സംഘടനാ മികവ് കൊണ്ട് ശ്രദ്ധേയമായി. മേളയുടെ ജനറല്‍ കണ്‍വീനറും കാര്‍മ്മല്‍ പബ്ലിക്ക് സ്‌കൂല്‍ പ്രിന്‍സിപ്പലുമായ ഫാ.സിജന്‍ ഊന്നുകല്ലേല്‍ നിറ പുഞ്ചിരിയുമായി
എല്ലാ ഇടത്തും നിറഞ്ഞ് നില്‍ക്കുന്നു. മത്സരങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു വെന്നതാണ് വലിയനേട്ടം. രാവേറെ നീളുന്ന വേദികള്‍ എവിടെയും ഉണ്ടായില്ല. ഇത് മത്സരാര്‍ത്ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും രക്ഷിതാക്കല്‍ക്കും ആശ്വാസമായി. അപ്പീലുകളുടെ അതിപ്രസരം ഈ കലോത്സവത്തിന് അന്യമായിരുന്നു. തര്‍ക്കങ്ങളോ പരാതികളോ ഇല്ലാതെ ആയിരങ്ങള്‍ പങ്കെടുത്ത കലോത്സവം പരിസമാപ്തിയിലേയ്ക്ക് എത്തിക്കാനും സംഘാടകര്‍ക്കായി. ആതിഥേയ സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു മനസോടെ ഒരേ താളത്തില്‍ പ്രവര്‍ത്തച്ചപ്പോള്‍ സി.ബി.എസ്.ഇ. കലോത്സവങ്ങളുടെ ചരിത്രത്തില്‍ പകിട്ടുള്ള മേളയായി ഇതുമാറി. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതില്‍ സിജന്‍ അച്ചന്റെ പങ്ക് വലുതായിരുന്നു. 2019 ല്‍ ആഥിത്യം അരുളിയ അതേ വിദ്യാലയത്തിന് വീണ്ടും അവസരം ലഭിച്ചത് സംഘടന പാടവത്തിന്റെ മികവിന് മികച്ച ഉദാഹരണമായി. സ്വതസിദ്ധമായ ശൈലിയിലൂടെ എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റാന്‍ ഈ അധ്യാപക ശ്രേഷ്ഠനായി. കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായ ഫാദര്‍ സിജന്‍ അക്ഷരാര്‍ത്ഥത്തില്‍ മേളയുടെ വിജയശില്‍പ്പി ആകുകയായിരുന്നു. സി.ബി.എസ്.ഇ. മനേജ്‌മെന്റ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയും കലോത്സവം മികവുറ്റതാക്കുന്നതിന് സഹായകരമായി.

Back to top button
error: Content is protected !!