കോതമംഗലം

സംസ്ഥാന ബഡ്ജറ്റ് – കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം.എൽ.എ.

 

മൂവാറ്റുപുഴ: പിണറായി സർക്കാരിന്റെ 2021 – 22 ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്കായി 193.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു. രാമല്ലൂർ – പിണ്ടിമന റോഡ് – 5 കോടി, നേര്യമംഗലം – നീണ്ടപാറ റോഡ് – 7 കോടി, കോതമംഗലം – കോഴിപ്പിള്ളി – വാഴക്കുളം റോഡ് – 7 കോടി, നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ് (ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെ) – 10 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ് (പല്ലാരിമംഗലം – ആനത്തുകുഴി – മാതിരപ്പിള്ളി,പള്ളിപ്പടി വരെ) – 9 കോടി, ഇഞ്ചത്തൊട്ടി പാലം – 20 കോടി, തൃക്കാരിയൂർ – വടക്കുംഭാഗം റോഡ് – 7 കോടി, ഊന്നുകൽ – തേങ്കോട് റോഡ് – 3 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ് (മാതിരപ്പിള്ളി പള്ളിപ്പടി – കോട്ടേപ്പീടിക വരെ) – 6 കോടി, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 8 കോടി, ഇരപ്പുങ്കൽ – ചെമ്മീങ്കുത്ത് – മാലിപ്പാറ റോഡ് – 3 കോടി,
കോതമംഗലം മലയോര ഹൈവേ – 35 കോടി, കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം – 18 കോടി, നാടോടിപ്പാലം – മുടിയറ – വടക്കുംഭാഗം റോഡ് – 15 കോടി, കോഴിപ്പിളളി -എം.എ. കോളേജ് റോഡ് (എം.പി. വർഗ്ഗീസ് റോഡ്) – 5 കോടി, കുട്ടമ്പുഴ ബ്ലാവന പാലം – 10 കോടി, പുതുപ്പാടി – ഇരുമലപ്പടി റോഡ് – 10 കോടി,
നെല്ലിക്കുഴി – തൃക്കാരിയൂർ റോഡ് – 3 കോടി, തൃക്കാരിയൂർ – നാടുകാണി റോഡ് – 11 കോടി, പുലിമല കനാൽ പാലം – 1.5 കോടി എന്നീ 20 പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അനുമതി ലഭിച്ചിട്ടുള്ളതെന്ന് എം.എൽ.എ.അറിയിച്ചു.

Back to top button
error: Content is protected !!
Close