ജനദ്രോഹ ബജറ്റിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം നടത്തി

 

പേഴയ്ക്കാപ്പിള്ളി : ജനദ്രോഹ ബജറ്റിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും ബജറ്റ് കോപ്പി കത്തിക്കലും നടത്തി. നികുതിയും ഇന്ധന സെസ്സും വഴി ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന അധികഭാരം പിന്‍വലിച്ച് സര്‍ക്കാര്‍ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് യൂനസ് എം.എ. പറഞ്ഞു. ജനകീയ പ്രതിഷേധം മനസ്സിലാക്കി സാധാരണ ക്കാരുടെ നട്ടെല്ലൊടിക്കുന്ന നികുതി ഭാരം, വാട്ടര്‍ കെട്ടിട നികുതികള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ടി.യു ആവശ്യപ്പെട്ടു. പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നാസര്‍ ഹമീദ്,ഉബൈദ് വി. എം, ഹാരിസ് മുഹമ്മദ്, ഈസ പാണ്ടിയാരിപ്പിള്ളി, സലാം ആകോത്ത്, മുഹ്ലിസ് അലി, റസാക്ക് വി. ഐ, യാസര്‍ വി. കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!