വിജ്ഞാന പോഷിണി ഗ്രന്ഥശാല: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലൈബ്രറി പുസ്തകം വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം

മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വീട്ടക വായനാ സദസ്സും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലൈബ്രറി പുസ്തകം വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്കും തുടക്കമായി. പായിപ്ര പഞ്ചായത്ത് നാലാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള പുസ്തകം വിതരണം തൊഴില്‍ ഇടത്തില്‍ തൊഴിലുറപ്പ് പദ്ധതി മേറ്റ് ലീലാമ്മ പൗലോസിന് ലൈബ്രറി പുസ്തകം നല്‍കി വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ഫൈസല്‍, പി.എ.മൈതീന്‍, കെ.കെ.സുമേഷ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!