കത്തീഡ്രൽ പള്ളിയിൽ പെരുന്നാൾ കൊടിയേറി.

 

മൂവാറ്റുപുഴ: സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ (അരമന പള്ളി) മാർ തോമ സ്ലീഹയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. ഷിബു കുര്യൻ കൊടിയേറ്റി. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ വി. കുർബാന അർപ്പിച്ചു. ഇന്ന് (ഞായർ) ഡോ. തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. ഫാ. എബ്രഹാം കാരാമേൽ പ്രസംഗിച്ചു. തുടർന്ന് പ്രദക്ഷിണം, വാഴ്വ്വ്, സ്നേഹവിരുന്ന്. വൈകിട്ട് സന്ധ്യനമസ്കാരം. നാളെ രാവിലെ 7മണിക്ക് പ്രഭാതനമസ്കാരം 8മണിക് ഫാ. എഡ്വേർഡ് ജോർജ് വി. കുർബാന അർപ്പിക്കും. തുടർന്നു പാച്ചോർ നേർച്ച. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഷിബു കുര്യൻ, ഫാ. ഡോ. അഗസ്റ്റിൻ പുല്ലുകാലായിൽ, ട്രസ്റ്റി ബേബി മറ്റമന, സെക്രെട്ടറി വിവിൻ കുളങ്ങര, കൺവീനർമാരായ സജി നീറുംന്താനം, ബിനീഷ് പി.കെ. എന്നിവർ നേതൃത്വം നൽകും.

Back to top button
error: Content is protected !!