അതിജീവനത്തിന്റെ നാളുകളിൽ കരുതലിന്‍റെ സ്നേഹസ്വാന്തനവുമായി ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി

 

രാമമംഗലം : ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ ഇടവകയുടെ സമീപ പ്രദേശങ്ങളിൽ 150 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളുടെ കിറ്റ് നൽകി.അരി ,പച്ചക്കറി ,പഴവർഗങ്ങൾ ,വെളിച്ചെണ്ണ ഉൾപ്പെടെ 25 കൂട്ടം സാധനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് നൽകിയത്

പള്ളി യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെയും പള്ളി ഭരണ സമിതിയുടെയും പ്രവർത്തന ഫലമായാണ് ഏകദേശം 1 ലക്ഷം രൂപയോളം സമാഹരിച്ചു കിറ്റ് വിതരണം നടത്താനായത്.രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ,വാർഡ് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!