അയല്‍പക്കംപിറവം

പരീക്ഷ തുടങ്ങിയിട്ടും ഗ്രേസ് മാർക്ക് തീരുമാനം ആയില്ല വിദ്യാർത്ഥികൾ ആശങ്കയിൽ

 

പിറവം:എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചിട്ടും ഗ്രേസ് മർക്കിൽ തീരുമാനം ആകാത്തത് വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ചു.ഗ്രേസ് മാർക്ക് നൽകുന്നതിനെതിരെ ഹൈക്കോടതി ഉത്തരവിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനം ആകാത്തത് ആണ് പ്രശ്നം.
ഗ്രേസ് മാർക്ക് വിവരങ്ങൾ നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പ്രവർത്തന രഹിതമാണ്‌.കലോത്സവം കായിക മേള എന്നിവ നടക്കാത്തത് മൂലം ഗ്രേസ് മാർക്ക് ലഭിക്കില്ല.എന്നാൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്,എൻ സി സി,സ്കൗട്ട് ആൻഡ് ഗൈഡ്,റെഡ്ക്രോസ്,ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്, എന്നിവയുടെ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടന്നിരുന്നു.
കോവിഡ് മഹമാരി കാലത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമാനതകൾ ഇല്ലാത്ത പ്രവർത്തനം ആണ് നടത്തിയത്.പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയ ഒരു വയറൂട്ടാം പരിപാടി കോവിഡ് ലോക്ഡൗണ് പോസിറ്റീവ് ടാസ്കുകൾ,സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് ഓൺലൈൻ വെർച്വൽ ക്ലാസ്സുകൾ,ടി വി ചലഞ്ച്,വെർച്വൽ കലോത്സവം,ലക്ഷക്കണക്കിന് കുട്ടികൾക്ക് ശിശുദിന സമ്മാനം നൽകിയ പുത്തനുടുപ്പും പുസ്തകം അങ്ങനെ ശ്രദ്ധേയമായ നിരവധി പരിപാടികൾ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത് നടത്തി എൻ എസ് എസ്,സ്കൗട്ട് ആൻഡ് ഗൈഡ്,റെഡ് ക്രോസ് എന്നിവർ മാസ്കുകൾ നിർമിച്ചു വിതരണം ചെയ്തു.
എട്ട്,ഒൻപത് ക്ലാസ്സുകളിൽ ആണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്നത്.ഇപ്പോൾ പത്തിലും പ്ലസ് ടു ക്ലാസ്സിലും പരീക്ഷ എഴുതുന്ന കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു പരിശീലനം പൂർത്തിയായി ട്ടുള്ളവരാണ്.അതുകൊണ്ട് തന്നെ ഗ്രേസ് മാർക്കിന്‌ അർഹത ഉള്ളവരായ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരേയും ഒരു പോലെ ആശങ്കയിലാക്കുന്ന ഒന്നാണ് ഇത്.24 മുതൽ 120 മാർക്ക് വരെയാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്.വിലപ്പട്ട പഠന സമയം കുറെയൊക്കെ മാറ്റിവെച്ചു സാമൂഹിക സന്നദ്ധ സേവന,ജീവ കാരുണ്യ പ്രവർത്തനം ഒക്കെ ഏറ്റെടുത്ത് നടത്തുന്ന കുട്ടികളാണ് ഇവർ.പഠനത്തിന് ഒപ്പം മാനുഷിക മൂല്യങ്ങളും പരിശീലനവും ഒക്കെ ലഭിക്കുമ്പോൾ നല്ലൊരു തലമുറ സൃഷ്ടിക്കുകയാണ്.അങ്ങനെയുള്ള കുട്ടികൾക്കുള്ള പ്രചോദനമാണ് ഗ്രേസ് മാർക്ക് എന്നത്.അതു നല്കാതിരിക്കുന്നത് ഈ മേഖലയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു എന്നു അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കൂടിയായ അനൂബ് ജോൺ പറഞ്ഞു.സ്‌കൂളിൽ പോകാതെ മാനസികമായി വേദനിക്കുന്ന
കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കണം.

 

Back to top button
error: Content is protected !!
Close