പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പായിപ്ര: എഐറ്റിയുസി സൗത്ത് പായിപ്ര യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എഐ റ്റിയുസി സൗത്ത് പായിപ്ര യൂണിറ്റ് പ്രസിഡന്റ് വി.എം.നവാസ് അദ്ധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു.സി പിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, മണ്ഡലം കമ്മിറ്റി അംഗം ഷംസ് മുഹമ്മദ്, പഞ്ചായത്തംഗം സക്കീർഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ.ബി. ജലാൽ, ഷെബീർ റ്റി എം, ജെമീർ പി.എം, റെഫീക്ക് കെ.എ, സിദ്ധീഖ് V.H എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!