എസ്.എസ്.എല്‍.സി പരീക്ഷ സമാപിച്ചു: 3526 വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതി

മൂവാറ്റുപുഴ: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ സമാപിച്ചു. മാര്‍ച്ച് 9ന് ആരംഭിച്ച പരീക്ഷയാണ് ഇന്ന് പൂര്‍ത്തിയായത്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ടെക്നിക്കല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 54 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 1886 ആണ്‍കുട്ടികളും, 1676 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3526 വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിത്. 368 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതിയത്. മുവാറ്റുപുഴ എന്‍.എസ്.എസ് ഹൈകൂളിലും, രണ്ടാര്‍ക്കര എച്ച്.എം സ്‌കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. മുന്‍വര്‍ഷത്തെക്കാള്‍ പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പരീക്ഷ എളുപ്പമായിരുന്നുവെന്നും എപ്ലസ് ലഭിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എറണാകുളം ജില്ലയില്‍ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായി 32,006 വിദ്യാര്‍ത്ഥികളള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. മെയ് ആദ്യവാരത്തില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ്ആലോചിക്കുന്നത്.

Back to top button
error: Content is protected !!