സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കം: മൂവാറ്റുപുഴയില്‍ 3562 വിദ്യാര്‍ത്ഥികളള്‍ പരീക്ഷ എഴുതി

മൂവാറ്റുപുഴ: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കം. 4,19,362 റെഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും ഇന്ന് സംസ്ഥാനത്ത് പരീക്ഷ എഴുതി. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 54 പരീക്ഷ സെന്ററുകളിലായി 3562 വിദ്യാര്‍ത്ഥിതകളള്‍ പരീക്ഷ എഴുതി. പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കല്ലൂര്‍ക്കാട് വിദ്യഭ്യാസ ഉപജില്ലകള്‍ ചേരുന്നതാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. പരീക്ഷ പ്രതീക്ഷിച്ചതിലും എളപ്പുമായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. വേനല്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സ് മുറികളില്‍ കുടിവെള്ളം കരുതാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് 9 ആരംഭിച്ച പരീക്ഷ 29ന്സമാപിക്കും.

 

Back to top button
error: Content is protected !!