എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കോതമംഗലം: വി മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇടവകയിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പള്ളിവികാരി ഫാ. ജോസ് പരത്തുവയലില്‍ അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ജോസ് തച്ചേത്തുകൂടി, ഫാ. ബേസില്‍ ഇട്ടിയാണിക്കല്‍ ഫാ. ഏലിയാസ് പൂമറ്റത്തില്‍, ഫാ. ബിജോ കാവാട്ട്, ട്രസ്റ്റിമാരായ ബേബി അഞ്ജലിവേലി, ഏലിയാസ് കീരംപ്ലായി, സലീം ചെറിയാന്‍, ബിനോയ് തോമസ്, ഡോ.റോയി മാലിയില്‍, എബി ചേലാട്ട്, ബേബി പാറേക്കര,കുടുംബയൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ബിജു വട്ടപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കുടുംബയൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!