എസ് എസ് എഫ് പേഴക്കാപ്പിള്ളി സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

പായിപ്ര: പായിപ്ര അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പേഴക്കാപ്പിള്ളി സെക്ടറിന്റെ സാഹിത്യോത്സവ് സമാപിച്ചു. പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംസി വിനയന്‍ സമാപന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അഞ്ച് യൂണിറ്റുകള്‍ തമ്മില്‍ നടന്ന പ്രോഗ്രാമില്‍ പായിപ്ര യൂണിറ്റ് ഒന്നാമതെത്തുകയും രണ്ടാം സ്ഥാനം എസ് വളവ് യൂണിറ്റ് നേടുകയും ചെയ്തു.എസ് വൈ എസ് മൂവാറ്റുപുഴ സോണ്‍ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സഖാഫി, എസ് വൈ എസ് സോണ്‍ സെക്രട്ടറിമാരായ അജ്മല്‍ സഖാഫി, നൗഫല്‍ കെ. ബി , എസ് എസ് എഫ് കോതമംഗലം ഡിവിഷന്‍ പ്രസിഡന്റ് ഉബൈദുല്ല അസ്ഹരി, ഫിനാന്‍സ് സെക്രട്ടറി മിന്‍ഹാസ് പി എന്‍ , എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ഷെഫീഖ് അഹ്‌സനി, ജനറല്‍ സെക്രട്ടറി ഹാറൂണ്‍ ഹബീബ്, സാന്ത്വനം സെക്രട്ടറി മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് പെഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ഷുഹൈബ് അഹ്‌സനി അധ്യക്ഷനായ പരിപാടിക്ക് ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്ദി പറയുകയും ചെയ്തു.വിജയികള്‍ക്ക് സമ്മാനദാനം നല്‍കി.

 

Back to top button
error: Content is protected !!