എസ്എസ്എഫ് പേഴയ്ക്കാപ്പിള്ളി സെക്ടര്‍ സാഹിത്യോത്സവ് സ്വാഗതസംഘം രൂപീകരിച്ചു

മൂവാറ്റുപുഴ: എസ്എസ്എഫ് പേഴയ്ക്കാപ്പിള്ളി സെക്ടര്‍ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു. യോഗം എസ്‌വൈഎസ് സോണ്‍ പ്രസിഡന്റ് ഷാജഹാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഉവൈസ് അഹ്‌സനി അധ്യക്ഷനായി. അസ്ലം അലിയാര്‍, മുനീര്‍ പള്ളിച്ചിറങ്ങര, ഷുഹൈബ് അഹ്‌സനി എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എം.പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി (മുഖ്യ രക്ഷാധികാരി), ഷാജഹാന്‍ സഖാഫി (ചെയര്‍മാന്‍), ഷമീര്‍ സഖാഫി, മുഹ്‌സിന്‍ പള്ളിച്ചിറങ്ങര (വൈസ് ചെയര്‍മാന്‍), മിന്‍ഹാസ് പി.എന്‍ (കണ്‍വീനര്‍) മുനീര്‍ വി.എസ്, അജ്മല്‍ സഖാഫി, ഹാറൂണ്‍ ഹബീബ്, ഷാഹിര്‍ (ജോ: കണ്‍വീനര്‍), സക്കീര്‍ മുടവൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!