മൂവാറ്റുപുഴ

ശ്രീനാരായണ ഗുരു സമാധിദിനം മൂവാറ്റുപുഴയില്‍ ആചരിച്ചു

മൂവാറ്റുപുഴ: ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 31 ശാഖകളിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. ശാഖകളില്‍ സമൂഹ പ്രാര്‍ത്ഥനയും ഉപവാസവും പ്രഭാഷണവും അന്നദാനവും നടന്നു. യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തില്‍ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും ഉപവാസ യജ്ഞവും നടന്നു. മൂവാറ്റുപുഴ യൂണിയന് കീഴിലെ ശാഖകളിലും ഗുരുദേവ കേന്ദ്രങ്ങളിലും നടന്ന സമൂഹ പ്രാര്‍ത്ഥനയിലും ഗുരുദേവ കീര്‍ത്തനാലാപനത്തിലും ഉപവാസത്തിലും പ്രഭാഷണത്തിലും യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു. ശാഖാ കേന്ദ്രങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ മഹാസമാധി സന്ദേശം നല്‍കി. യൂണിയന്‍ അതിര്‍ത്തിയിലെ ശാഖകളെ നാല് മേഖലകളായി തിരിച്ചാണ് ഭാരവാഹികള്‍ പങ്കെടുത്തത്. തെക്കന്‍ മേഖലാ ശാഖകളായ മാറാടി, കായനാട്, പാമ്പാക്കുട, മണ്ണത്തൂര്‍, കാക്കൂര്‍, അഞ്ചല്‍പ്പെട്ടി, കിഴുമുറി (വെസ്റ്റ്), കക്കാട് എന്നിവിടങ്ങളില്‍ യൂണിയന്‍ പ്രസിഡന്റ് വി.കെ.നാരായണന്റെ നേതൃത്വത്തില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രമോദ് കെ.തമ്പാന്‍, യൂണിയന്‍ കൗണ്‍സിലര്‍ ടി.വി.മോഹനന്‍ എന്നിവരും വടക്കന്‍ മേഖലാ ശാഖകളായ കക്കാട്ടൂര്‍, കാലാമ്പൂര്‍,പേരമംഗലം, ആയവന, ഏനാനല്ലൂര്‍, ആവോലി, ആനിക്കാട്, രണ്ടാര്‍കര എന്നിവിടങ്ങളില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.എന്‍.രമേശിന്റെ നേതൃത്വത്തില്‍ യൂണിയന്‍ കൗണ്‍സിലര്‍ പി.ആര്‍.രാജു, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം അരുണ്‍കുമാര്‍ എന്നിവരും കിഴക്കന്‍ മേഖലാ ശാഖകളായ മൂവാറ്റുപുഴ (സൗത്ത്) , ഈസ്റ്റ് മാറാടി, തേവര്‍കാട്, പെരിങ്ങഴ, പെരുമ്പല്ലൂര്‍, ആരക്കുഴ, കാവന എന്നിവിടങ്ങളില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭയുടെ നേതൃത്വത്തില്‍ യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.ആര്‍.നാരായണന്‍, അനില്‍ കാവുംചിറ എന്നിവരും പടിഞ്ഞാറന്‍ മേഖലാ ശാഖകളായ കടാതി, വാളകം, വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ (നോര്‍ത്ത്) , തൃക്കളത്തൂര്‍, പായിപ്ര, ഈസ്റ്റ് വാഴപ്പിള്ളി എന്നിവിടങ്ങളില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗം എം.എസ്.വിത്സന്‍,വനിതാ സംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്‍, യൂണിയന്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആര്‍. ശ്രീജിത് എന്നിവരും മഹാസമാധി സന്ദേശം നല്‍കി .

 

Back to top button
error: Content is protected !!