ശ്രീനാരായണ ഗുരു ജയന്തിയും വിശ്വകര്‍മ ദിനവും രാജ്യമെമ്പാടും പൊതു അവധി നല്‍കണം: ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: ശ്രീനാരായണ ഗുരു ജയന്തിയും വിശ്വകര്‍മ ദിനവും രാജ്യമെമ്പാടും പൊതു അവധി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വം ലോകമെമ്പാടും എത്തിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് സഭയില്‍ അറിയിച്ചു. ഗുരുവിന്റെ ജീവിതം ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജയന്തി-സമാധി തീയതികള്‍ ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു ഒഴിച്ചുകൂടാനാകാത്ത അധ്യായമാണ് വിശ്വകര്‍മസമൂഹം എന്നും കൂട്ടിച്ചേര്‍ത്ത എം.പി. സെപ്റ്റംബര്‍ 16, 17 ദിവസങ്ങളില്‍ ആയി ആഘോഷിക്കുന്ന വിശ്വകര്‍മ ജയന്തിയും ദേശീയ തലത്തില്‍ ആചരിക്കുന്നതിന് ശ്രദ്ധ നല്‍കണം എന്നും ആവശ്യപ്പെട്ടു.

 

 

Back to top button
error: Content is protected !!