പൈങ്ങോട്ടൂർ ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസിൽ വായനാദിനാചരണം

 

മൂവാറ്റുപുഴ :പൈങ്ങോട്ടൂർ ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസിൽ വായനാദിനത്തോട് അനുബന്ധിച്ച് ‘ഗ്രന്ഥപ്പുര ‘വായനാ ദിനാചരണവും വിവിധ രചനാമത്സരങ്ങളും നടത്തി.ഗൂഗിൾ മീറ്റിലൂടെ ചേർന്ന യോഗത്തിൽ
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമൃത പി. യു സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോക്ടർ കെ ലാലി ഉദ്ഘാടനം നിർവഹിക്കുകയും, എടത്തല അൽ അമീൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അജിത്‌ കെ. പി, വായനയാൽ സമൃദ്ധമാക്കാവുന്ന കോവിഡ് കാലം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . സോഷ്യൽ വർക്ക്‌ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബേസിൽ സി പോൾ ആശംസ നേർന്നു സംസാരിച്ചു. കൃഷ്ണ പ്രിയ സുരേഷ്, സിസ്റ്റർ ഗ്രീറ്റി റാണി എന്നിവർ പുസ്തകപരിചയം നടത്തുകയും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിഷാമോൾ തങ്കപ്പൻ കൃതജ്ഞ പറയുകയും ചെയ്തു.

Back to top button
error: Content is protected !!