ശ്രീനാരായണ കോളേജ് ഓഫ് എജ്യൂക്കേഷന്‍ കോളേജ് ദിനാഘോഷം സംഘടിപ്പിച്ച

മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഓഫ് എജ്യൂക്കേഷന്‍ കോളേജ് ദിനാഘോഷം കബൂം സംഘടിപ്പിച്ചു. കോളേജ് മാനേജര്‍ വി.കെ നാരായണന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നിര്‍മല കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. ജൂലിയ ഇമ്മാനുവല്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ഡോ. പി.ജെ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ടും, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അക്‌സ മെറിന്‍ റോജന്‍ യൂണിയന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നന്ദു എന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അഡ്വ. എ.കെ അനില്‍കുമാര്‍, പിറ്റിഎ പ്രസിഡന്റ് എന്‍.വി പീറ്റര്‍, അധ്യാപകരായ സുനീത കെ.ജി, അനിഷ് പി ചിറയ്ക്കല്‍, മാഗസിന്‍ എഡിറ്റര്‍ അഭിജിത്, വൈസ് ചെയര്‍പേഴ്‌സന്‍ മെറിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ കലാപരിപാടികളുംഅരങ്ങേറി.

Back to top button
error: Content is protected !!