എസ് വളവ് – കൂരിക്കാവ് റോഡ് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പേഴയ്ക്കാപ്പിള്ളി : എസ് വളവ് – കൂരിക്കാവ് റോഡ് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രദേശവാസി വി.എസ്.സലീം മൗലവി ഉദ്ഘാടനം ചെയ്തു. അന്‍വര്‍. ടി.യു അധ്യക്ഷത വഹിച്ചു. ഇബ്രാഹിം വി. എസ്, സാമൂഹ്യ പ്രവര്‍ത്തകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അലി ലുലു, ഇബ്രാഹിം വാഴക്കാനാകുടി, നാസര്‍ ഹമീദ്, ഷാജിത അലി പാമ്പുംങ്കര, സുബൈദ അംഗന്‍വാടി ടീച്ചര്‍, ഇല്യാസ് കുറ്റിയില്‍, സമീപ വാസിയായ മുഹമ്മദ് അമാന്‍ മങ്കാരത്ത് തുടങ്ങിയവര്‍പ്രസംഗിച്ചു. എത്രയും പെട്ടെന്ന് റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

Back to top button
error: Content is protected !!